Trending

മെഡിക്കൽ കോളേജ് വളണ്ടിയർമാർ പ്രതിഷേധിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വർഷങ്ങളോളമായി യാതൊരുവിധ പ്രതിഫലവും പറ്റാതെ നിസ്വർത്ഥ സേവനം നടത്തിക്കൊണ്ടിരിക്കുന്ന വളണ്ടിയർമാരേ നിരന്തരം ചില അംബുലൻസ് ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും യാതൊരു കാരണങ്ങളും കൂടാതെ ശകാരങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന വിഷയത്തിൽ വിവിധ സന്നദ്ധ സംഘടന വളണ്ടിയർമാരുടെ സൗഹൃദ കൂട്ടായ്മ ശക്തമായി പ്രതിഷേധിച്ചു.

പ്രതിഷേധ യോഗം വി.പി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.വളണ്ടിയർമാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന ഇത്തരം നീക്കത്തെ ശക്തമായി നേരിടാൻ കൂട്ടായ്മ തീരുമാനിച്ചു.പരിപാടിയിൽ സലിം സ്വാഗതവും, സഹീർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right