Trending

ഡോ. അബ്ദുൾ കരീമിനെ ഗാഥ കോളേജ് ആദരിച്ചു.

താമരശ്ശേരി : ഉന്നത ഗവേഷണത്തിന് യൂറോപ്യൻ കമ്മീഷൻ ഏർപ്പെടുത്തിയ മേരി ക്യൂറി ഗവേക്ഷണ പുരസ്കാര ജേതാവ് തച്ചംപൊയിൽ അവേലം സ്വദേശിയും യുവ ശാസ്ത്രഞ്ജനുമായ ഡോ. അബ്ദുൾ കരീമിനെ ഗാഥ കോളേജ് ആദരിച്ചു.
പഠന, ഗവേഷണ അനുഭവങ്ങൾ ഡോ. കരീം വിദ്യാർത്ഥികളുമായി പങ്കിട്ടു.
ചുരുങ്ങിയ ദിവസത്തെ അവധിയിൽ നാട്ടിലെത്തിയ കരീം തന്റെ പഠന ഗവേഷണ വളർച്ചയ്ക്ക് പ്രചോദനം നൽകിയത് രക്ഷിതാക്കളും, അധ്യാപകരുമാണെന്ന് അനുസ്മരിച്ചു. ഇച്ഛാശക്തിയും കരിനാധ്വാനവുമുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും കരീം പറഞ്ഞു.

കുട്ടിക്കാലം മുതൽ സസ്യശാസ്ത്രത്തിൽ അതീവ തൽപ്പരനായിരുന്ന കരീം ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്നും ബോട്ടണിയിൽ (സസ്യശാസ്ത്രം) ബിരുദവും കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് തിരുവനന്തപുരം ഐസറിൽ ജനിതക ശാസ്ത്ര ഗവേഷണത്തിനു ചേർന്നു പഠിച്ച്  ഡോക്ടറേറ്റ് കരസ്ഥമാക്കി.

3 വർഷക്കാലം ഓസ്ട്രേലിയയിലെ സിഡ്നി സർവ്വകലാശാലയിൽ സസ്യങ്ങളിലെ ജനിതക ഘടനയുമായി ബന്ധപ്പെട്ട ഗവേഷണം നടത്തി വിജയിച്ചു.
തുടർന്ന് സ്വീഡനിലെ പ്രശസ്തമായ സ്വീഡിഷ് അഗ്രിക്കൾച്ചറൽ യൂനിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായി പ്രവർത്തിച്ചു വരുന്നു.

ഇതിനിടയിലാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ സ്വീഡനിലെ പ്രശസ്തമായ മേരി ക്യൂറി റിസർച്ച് പുരസ്ക്കാരം ലഭിച്ചത്.
കരീമിന്റെ ഗവേഷണ കണ്ടുപിടുത്തങ്ങൾ അന്താരാഷ്ട്ര പ്രസിദ്ധങ്ങളായ ഇരുപതിൽപരം മാഗസിനുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ വി. റജി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ യു.കെ. ബാവ മാസ്റ്റർ കരീമിന് ഉപഹാരം നൽകി ആദരിച്ചു. വി.പി.അബ്ദുൾ ജബ്ബാർ , എ .കെ മൊയ്തീൻ, എം.കെ. വനജ, ബിന്ദു. ബി.ആർ, ഷഹബാസ് പ്രസംഗിച്ചു. സ്റ്റാഫ് സെക്രടറി ഗിരീഷ് തേവള്ളി സ്വാഗതവും മുഹമ്മത് ഷാരിഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right