Trending

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

എളേറ്റിൽ:തറോൽ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സാന്ത്വന കേന്ദ്രത്തിന്റെയും താമരശ്ശേരി സി എം സി കണ്ണാശുപത്രി യുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര നിർണ്ണയവും സംഘടിപ്പിച്ചു.പ്രദേശത്തുനിന്ന് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ഡോ. കെ പി മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. പി വി മൊയ്തീൻ കുഞ്ഞി മാസ്റ്റർ അവാർഡുകൾ വിതരണം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ പി വി അബ്ദുൽ ജബ്ബാർ, എസ് വൈ എസ് സർക്കിൾ സെക്രട്ടറി കെ എം ജമാൽ മാസ്റ്റർ, ഹോസ്പിറ്റൽ പിആർഒ ജിതേഷ് പുല്ലാളൂർ, കെ അഹമ്മദ് കബീർ, കെ ബഷീർ എന്നിവർ പ്രസംഗിച്ചു.പി വി കബീർ സ്വാഗതവും,കെ പി മജീദ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right