Trending

തൻളീം; എസ് എസ് എഫ് മർകസ് ഗാർഡൻ ദഅവ സെക്റടറിന് നവ സാരഥികൾ

പൂനൂർ : 2022-23 വർഷത്തെ മർകസ് ഗാർഡൻ എസ്. എസ്. എഫ് ദഅവ സെക്റടറിന് പുതിയ സാരഥികളെ പ്രഖ്യാപിച്ചു. 'തൻളീം' പുനഃസംഘടനാ സംഗമത്തിൽ ജാമിഅ മദീനതുന്നൂർ എച്ച് ഒ ഡി മുഹ്യുദ്ധീൻ സഖാഫി തളീക്കര ഉദ്ഘാടനം ചെയ്തു. SYS കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് അലി കിനാലൂർ വിഷയാവതരണവും നടത്തി.

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പദ്ധതികളും പ്രവർത്തന മാനിഫെസ്റ്റോയും അവതരിപ്പിച്ചു. സ്റ്റുഡൻസ് യൂണിയൻ നാദി ദഅവ കൺവീനർ ഇയാസ് സുലൈമാൻ സ്വാഗതവും ജമാൽ മുഹ്യുദ്ധീൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:
പ്രസിഡന്റ്: ജമാൽ മുഹ്യുദ്ധീൻ, ജനറൽ സെക്രട്ടറി: അസ്ലം അബ്ദുൽ ഹമീദ്, ട്രഷറർ; ബാദുഷ മുഹമ്മദ്, വൈസ് പ്രസിഡന്റുമാർ :,സ്വാലിഹ് ,അബ്ദു സമദ്, റബീഹ് അഹ്മദ് അലി, ജോയിന്റ് സെക്രട്ടറിമാർ : യാസിർ അബൂബക്കർ, സിനാൻ അബ്ദു ലത്തീഫ് .
Previous Post Next Post
3/TECH/col-right