Trending

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയവും സംഘടിപ്പിച്ചു.

മങ്ങാട് : ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റിന്‍റെയും  ഉണ്ണികുളം  കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും  സഹകരണത്തോടെ   മങ്ങാട് എ യു പി സ്കൂള്‍ പി ടി എ യുടെ ആഭിമുഖ്യത്തില്‍   സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയവും  സംഘടിപ്പിച്ചു.

രാവിലെ  9 . 30 മുതല്‍ ഉച്ചക്ക്  1 . 30 വരെ സ്കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറിലധികം പേര്‍ പങ്കെടുത്ത ക്യാമ്പിന്‍റെ ഉദ്ഘാടനം  മങ്ങാട്  എ യു പി സ്കൂള്‍ പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍  ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഏറാടിയില്‍ ഇന്ദിര നിര്‍വ്വഹിച്ചു.

മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ  പ്രത്യേക ആരോഗ്യ സപ്ലിമെന്‍റ്  മങ്ങാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ : അബ്ദുല്‍ ജമാല്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി പ്രകാശനം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ റഹീം , മെഡിക്കല്‍ ഓഫീസര്‍ ഡോ : പ്രജീഷ് , കോ  ഓഡിനേറ്റര്‍ സുലു , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് പൂങ്കാവനം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

ക്യാമ്പിന്‍റെ സുഗമമായ നടത്തിപ്പിന്  കെ ഉമ്മര്‍ മാസ്റ്റര്‍ , എ കെ ഗ്രിജീഷ് മാസ്റ്റര്‍ , എന്‍ ഷബീറലി മാസ്റ്റര്‍ , ഇര്‍ഷാദ് മാസ്റ്റര്‍ , ഖമറുല്‍ ഇസ്ലാം , ജാഫര്‍ എ പി , ഷമീര്‍ കുട്ടാപ്പു , റസാഖ് അമാന എന്നിവര്‍ നേതൃത്വം നല്‍കി.

പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right