Trending

അഖില കേരള അറബി കാലിഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു.

കോഴിക്കോട്: അന്താരാഷ്ട്ര കാലിഗ്രഫി ദിനത്തിനോടനുബന്ധിച്ച് ജാമിഅഃ മദീനത്തുന്നൂർ സംഘടിപ്പിച്ച അഖില കേരള അറബി കാലിഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം മുഹമ്മദ് നസീം ഇ. കെ (ജാമിഅഃ മർകസ്, കാരന്തൂർ) രണ്ടാം സ്ഥാനം അബ്ദുൽ അസീസ് കൊത്തിക്കാൽ (കാസർഗോഡ് ) മൂന്നാം സ്ഥാനം ആകിഫ് മുഹമ്മദ് (മഅദിൻ ഹിഫ്സ് ദഅവ, മലപ്പുറം) എന്നിവർ കരസ്ഥമാക്കി.

ജഡ്ജിങ് പാനലിന്റെ പ്രത്യേക പരാമർശിത്തിന് അബ്ദുൽ മുഹിസ്, മുഹ്സിന ടി പി, മുഹമ്മദ് സാലിം കറായ എന്നിവർ അർഹരായി. വിജയികക്ക് മർകസ് ഗാർഡനിൽ വെച്ച് നടന്ന മഹ്ലറത്തുൽ ബദ്രിയ്യ മജ്ലിസിൽ വെച്ച് സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, മുഹിയുദ്ദീൻ സഖാഫി തളീക്കര, മുഹിയുദ്ദീൻ സഖാഫി കാവനൂർ എന്നിവർ പ്രത്യേക ഉപഹാരം നൽകി.
Previous Post Next Post
3/TECH/col-right