താമരശ്ശേരി: താമരശ്ശേരി ചുങ്കം ബാലുശ്ശേരി റോഡിൽ ഫോറസ്റ്റ് ഓഫീസിനു സമീപത്തു വെച്ച് ടിപ്പർ ലോറി ദേഹത്ത് കയറി മരണപ്പെട്ട പനംതോട്ടം ഓർക്കിഡ് കോളനിയിലെ ആബിദ് അടിവാരത്തിൻ്റെ ഭാര്യ ഫാത്തിമ സാജിത (39)യുടെ മയ്യിത്ത് നിസ്കാരം നാളെ രാവിലെ 7.30ന് കോരങ്ങാട് ജുമാ മസ്ജിദിൽ നടക്കും.
മലേഷ്യയിലുള്ള ഭർത്താവ് ആബിദ് നാളെ പുലർച്ചെ 3 മണിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. രാവിലെ കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി മടങ്ങുന്നതിനിടെ യാണ് അപകടം.
Tags:
OBITUARY