എളേറ്റിൽ:മർകസ് വാലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനാചരണം നടത്തി.ലിറ്റിൽ സ്കോളർ എഡ്യൂക്കേഷണൽ പ്രോജക്റ്റിന്റെ ഭാഗമായി പ്രമുഖ കർഷകനും കർഷക അവാർഡ് ജേതാവുമായ ബി സി പരീതിന്റെ കൃഷിയിടം സന്ദർശിക്കുകയും അദ്ദേഹവുമായി കൃഷി അറിവുകളെ കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.
സ്കൂൾ ലീഡർ ഹയാൻ മുഹമ്മദ്, അഷ്മിയ, ഫിൽസ നൗറിൻ, അഹ്‌മദ് ബിഷർ, ഹിബത്തുള്ള എന്നീ വിദ്യാർഥികൾ അഭിമുഖത്തിന് നേതൃത്വം നൽകി.അധ്യാപകരായ സലിം ലത്തീഫി, സാജിദ, വിജിത എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION