Trending

ഓണം ഖാദി മേള 2022 ന് തുടക്കമായി.

കോഴിക്കോട് സർവ്വോദയ സംഘത്തിന്റെ കീഴിൽ ബാലുശ്ശേരി വട്ടോളി ബസാറിൽ പുതിയതായി ആരംഭിച്ച ഖാദി ഗ്രാമോദ്യോഗ് ഭവന്റെ ഉദ്ഘാടനവും ഓണം ഖാദി മേള 22 ന്റെ ഉദ്ഘാടനവും വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി .എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ് വി.എം. കുട്ടികൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ ആദ്യവിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നിജേഷ് അരവിന്ദ് ആദ്യവിൽപ്പന ഏറ്റുവാങ്ങി.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ റംല മാടംവള്ളി, പനങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ. ഷാജി കെ. പണിക്കർ, പനങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് മെമ്പർ. ടി.പി. റിജു പ്രസാദ് . സുരേഷ് കെ.സി. : ആലി മാസ്റ്റർ, കുട്ടോത്ത് കൃഷ്ണൻ കുട്ടി, രവീന്ദ്രൻ എ.കെ, എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

കോഴിക്കോട് സർവ്വോദയ സംഘം സെക്രട്ടറി സ്വാഗതവും, കോഴിക്കോട് സർവ്വോദയ സംഘം ട്രഷറർ .എം.കെ ശ്യാം പ്രസാദ് നന്ദിയും രേഖപ്പെടുത്തി. 
   
ഖാദി കുപ്പടം ദോത്തികൾ, മിനി സ്റ്റേഴ്സ് ഖാദി തുണിത്തരങ്ങൾ, കരിയാത്തൻകാവ് കേന്ദ്രത്തിൽ ഉൽപ്പാദിപ്പിക്കുന്ന മനില ഷർട്ട് പീസുകൾ, ബെഡ് ഷീറ്റുകൾ, സിൽക്ക് സാരികൾ തുടങ്ങിയ ഖാദി തുണിത്തരങ്ങളുടെ പുത്തൻ ശേഖരം ഇവിടെയുണ്ട്. ഉന്നം നിറച്ച കിടക്കകളും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ഇവിടെ നിന്നും ലഭിക്കും സർക്കാർ അർദ്ധ സർക്കാർ , പൊതുമേഖല ബാങ്ക് ജീവനക്കാർക്ക് ക്രഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഓണം മേളയോടനുബന്ധിച്ച് ഓരോ ആയിരം രൂപയുടെ പർച്ചേഴ്സിനും ഒരു സമ്മാന കൂപ്പൺ വീതം ഉപഭോക്താക്കൾക്ക് ലഭിക്കും. 1-ാം സമ്മാന മായി 10 പവൻ സ്വർണ്ണ നാണയവും രണ്ടാം സമ്മാനമായി 5 പവൻ സ്വർണ്ണ നാണയവും മൂന്നാം സമ്മാനമായി 1 പവൻ സ്വർണ്ണ നാണയം വീതം ജില്ലാടിസ്ഥാനത്തിൽ 14  പേർക്കും ലഭിക്കും ഇതിനു പുറമെ ആഴ്ച്ചതോറുമുള്ള നറുക്കെടുപ്പിലൂടെ ജില്ല തോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിക്കും. മേളയോടനുബന്ധിച്ച് ഞായറാഴ്ച്ച ഉൾപ്പെടെ എല്ലാ ദിവസവും ഭവൻ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ബ്രാഞ്ച് മാനേജർ M.പ്രസാദ് പറഞ്ഞു.
Previous Post Next Post
3/TECH/col-right