Trending

ഡി.വൈ.എഫ്.ഐ. യുവസഭ സംഘടിപ്പിച്ചു.

എളേറ്റിൽ : ഓഗസ്റ്റ് 15 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന  ഫ്രീഡം സ്ട്രീറ്റ് ക്യാമ്പയിന്റെ ഭാഗമായി ഡി വൈ എഫ് ഐ കരിങ്കൊറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ വെട്ടുകല്ലുംപുറത്ത് വെച്ച് സംഘടിപ്പിച്ച യുവസഭ  സിപിഐഎം എളേറ്റിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി പി സുൽഫിക്കർ ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ്‌ രശ്മി അധ്യക്ഷത വഹിച്ചു.

എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സാദിക്ക്, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ദിജേഷ് കെ,എളേറ്റിൽ മേഖല പ്രസിഡന്റ്‌ സ്വാതി പി ടി, ജോയിൻ സെക്രട്ടറി സുജീഷ്, മുസ്തഫ, ബ്രാഞ്ച് സെക്രട്ടറി ഭാസ്കരൻ, ബ്രാഞ്ച് അംഗം കീരൻ തുടങ്ങിയവർ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി ശ്യാംരാജ് സ്വാഗതവും, അശ്വതി നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right