Trending

മടവൂർ എ യു പി സ്കൂൾ റോക്കറ്റ് മാതൃക നിർമ്മിച്ചു.

മടവൂർ എ യു പി  സ്കൂളിലെ  വിദ്യാർത്ഥികൾ റോക്കറ്റ് മാതൃകയുമായി സ്കൂൾ അങ്കണത്തിൽ അണിനിരന്നു. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഹിരാകാശ യാത്രക്കുള്ള വാഹനം എന്ന ആശയം കുഞ്ഞു മനസ്സിൽ റോക്കറ്റ് നിർമ്മാണത്തിലൂടെ പതിഞ്ഞു.അമ്പിളിചന്തം ചിത്രം വരയും നിറം നൽകലും ആകർഷകമാക്കി.ക്ലാസ് റൂമിൽ ഒരുക്കിയ ആകാശവിസ്മയം വീഡിയോ പ്രദർശനം കുട്ടികളിൽ കൗതുകം ഉണർത്തി.

ക്വിസ് മത്സരങ്ങൾ, ചാന്ദ്രദിന പതിപ്പ്, ചാന്ദ്രയാത്ര എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ നിർമ്മാണവും നടത്തി. സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ്,
വി. ഷകീല, കെ ഹാഫിറ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right