Trending

പൂനൂർ ഹൈസ്ക്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു. ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എ വി മുഹമ്മദ് അധ്യക്ഷനായി. പ്രിൻസിപ്പൽ ടി ജെ പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.

കെ അബ്ദുസലീം, ഡോ. സി പി ബിന്ദു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ മുബീന എന്നിവർ ആശംസകൾ നേർന്നു. എൻ ദിൽന സ്വാഗതവും അമീന ജാൻ നന്ദിയും പറഞ്ഞു. ദിനാചരണത്തിൻ്റെ ഭാഗമായി വീഡിയോ പ്രദർശനം, മോഡൽ പ്രദർശനം, പോസ്റ്റർ രചന,  ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.


ഫോട്ടോ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിനം പ്രിൻസിപ്പൽ ടി ജെ പുഷ്പവല്ലി ഉദ്ഘാടനം ചെയ്യുന്നു
Previous Post Next Post
3/TECH/col-right