Trending

ചാന്ദ്രദിനാഘോഷവും,സയൻസ് ക്ലബ് ഉദ്ഘാടനവും

എളേറ്റിൽ ജി എം യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷവും സയൻസ് ക്ലബ് ഉദ്ഘാടനവും വ്യത്യസ്തങ്ങളായ പരിപാടികളോടെ  നടത്തി
റോക്കറ്റ് നിർമ്മാണം, കൊളാഷ് നിർമ്മാണം ശാസ്ത്ര കൗതുകം ക്ലാസ് എന്നിവ സംഘടിപ്പിച്ചു.യുവ ശാസ്ത്രകാരനും ദേശീയ ശാസ്ത്ര ക്വിസ്  ചാമ്പ്യനും സംസ്ഥാന റൊബോട്ടിക്ക് ഒളിമ്പ്യാഡ് ചാമ്പ്യനുമായ അഭിനന്ദ് പി എസ് സയൻസ് ക്ലബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

 
ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ അധ്യക്ഷത വഹിച്ചു.പിടി എ പ്രസിഡണ്ട് റജ്ന കുറുക്കാംപൊയിൽ,
എം ടി അബ്ദുൽ സലീം, വിസി അബ്ദുറഹിമാൻ, പി കെ റംലാബീ സംസാരിച്ചു.

സയൻസ് ക്ലബ് കൺവീനർ ടി പി സി ജില സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right