Trending

പുസ്തക പ്രദർശനവും സാംസ്കാരിക സമ്മേളനവും.

പൂനൂർ :ബഷീർ ദിനത്തോടനുബന്ധിച്ച് പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെയും ലൈബ്രറി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ
പുസ്തക പ്രദർശനവും സാംസ്കാരിക സമ്മേളനവും നടത്തി. പുസ്തകങ്ങൾ പ്രദർശിപ്പിച്ച പരിപാടിയിൽ ബഷീർ കൃതികളുടെ പ്രത്യേക സ്റ്റാൾ വിദ്യാർഥികളുടെ മനം കവർന്നു.

സാംസ്കാരിക സമ്മേളനം ഹെഡ്മാസ്റ്റർ എം. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ.വി.മുഹമ്മദ് 
അധ്യക്ഷത വഹിച്ച ചടങ്ങിൽ 
ഡോ: സി പി ബിന്ദു, ജാഫർ സാദിഖ്, അജയൻ ടി പി . ഷിജിന പോൾ, കെ. സാദിഖ് തുടങ്ങിയവർ സംസാരിച്ചു.

വി. അബ്ദുൽ സലിം സ്വാഗതവും, സീനിയർ കേഡറ്റ് അനാമിക നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right