Trending

NMMS വിജയികളെ അനുമോദിച്ചു.

പൂനൂർ: എൻ.എം.എം.എസ് സ്കോളർഷിപ്പ്  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഐ.എൽ.എം ക്യാമ്പസ് അനുമോദിച്ചു. ഐ.എൽ.എം മാനേജർ സമദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു.

പരിശീലനം ലഭിച്ച 14 കുട്ടികളിൽ 11 പേരും വിജയം കൈവരിച്ചത് മികച്ച നേട്ടമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂണിറ്റ് സെക്രട്ടറി മുനവ്വർ അബൂബക്കർ മുഖ്യാതിഥിയായി പങ്കെടുത്തു. നൗഫൽ മാസ്റ്റർ, ഷഫാഫ് വി.കെ, സത്താർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

പ്രിൻസിപ്പാൾ മുഹമ്മദ് റഷാദ് സി സ്വാഗതവും റഈസ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right