സര്‍വര്‍ തകരാറിനെ തുടര്‍ന്ന് മണിക്കൂറുകളായി തടസ്സപ്പെട്ട ബേങ്കിങ് ഇടപാടുകള്‍ ഇനിയും പുനര്‍സ്ഥാപിക്കാനാവാതെ എസ് ബി ഐ.നിലവില്‍ ഒരു ഇടപാടും നടക്കുന്നില്ല.എ ടി എം,ഓണ്‍ലൈന്‍, മേഖലകളെയും ഇത് ബാധിച്ചു.
സര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ പണം ലഭിക്കാതെ വലയുകയാണ് എസ് ബി ഐ അക്കൗണ്ട് ഉടമകള്‍.എപ്പോള്‍ തകരാര്‍ പരിഹരിക്കുമെന്ന് എസ് ബി ഐ ജീവനക്കാര്‍ക്കും ഒരു പിടിയുമില്ല.
ഗൂഗ്ള്‍ പെയ്,ഫോണ്‍ പെയ്,യോനോ ക്യാശ് ഇടപാടുകളെയും ഇത് ബാധിച്ചതായാണ് എസ് ബി ഐ കസ്റ്റമേര്‍സ് പറയുന്നത്.
Tags:
INDIA