Trending

കേരളത്തിൽ ബലി പെരുന്നാള്‍ ജൂലായ് 10 ഞായറാഴ്ച

കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ നാളെ (01/07/2022) ദുല്‍ഹിജ്ജ ഒന്നും ജൂലൈ 10 ഞായറാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍,സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാർ,സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി വി മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാർ എന്നിവര്‍ അറിയിച്ചു.



Previous Post Next Post
3/TECH/col-right