Trending

ലഹരി വിരുദ്ധ റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു.

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ സന്നദ്ധ സംഘടനകളായ എസ് പി സി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജെ ആർ സി, ജാഗ്രത സമിതി ബ്രിഗേഡ്സ് സൈക്കോ സോഷ്യൽ സർവ്വീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു.

മുഹമ്മദ്‌ ബഷീറിൻ്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു.

ഡോ.സി.പി ബിന്ദു, എ.വി മുഹമ്മദ്, ശ്യാം, മുനീർ, സി പി ചാത്തുകുട്ടി, വി എച്ച് അബ്ദുൾ സലാം, എ പി ജാഫർ സാദിഖ്,  ടി പി അജയൻ, സിഷ ഫിലിപ്പ്, സി ലക്ഷി ഭായ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right