Trending

ഫുട്ബോൾ കോച്ചിങ് ക്യാമ്പ്

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തും വി: സ്പോർട്ടോ സ്പോർട്ട്സ് അക്കാദമിയും സംയുക്തമായി വിദ്യാത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ചെറ്റക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് തുടക്കം കുറിച്ചു.

70 ൽ പരം കുട്ടികൾ പങ്കെടുത്ത
ഫുട്ബോൾ കോച്ചിങ് ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് പി.പി. നസ്റിൻ  നിർവ്വഹിച്ചു.

വൈ: പ്രസിഡന്റ് വി.കെ അബ്ദുറഹിമാൻ,സ്റ്റാന്റിംഗ് കമ്മറ്റി ചേയർ പേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ, മെമ്പർ വിനോദ്, വി. സ്പോർട്ടോ സ്പോട്സ് അക്കാദമി പ്രസിഡന്റ ഹബീബ് എളേറ്റിൽ, ജന: സെക്രട്ടറി സാലി മാസ്റ്റർ, ട്രഷറർ മുഹമ്മദ് സബിൻ, മുഖ്യ രക്ഷാതികാരി ഇൽയാസ് മാസ്റ്റർ, കായിക ഉപദേഷ്ടാവ് അസീസ് മാസ്റ്റർ , ഇസ്ഹാഖ്, എൻ.കെ സലാം മാസ്റ്റർ, വിനോദ് മാസ്റ്റർ, എ.ടി അബ്ദു നാസർ, ഷഫീഖ് , സജീഷ് , ഇർഷാദ്എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right