മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും, സർക്കാരിനെതിരായ കള്ളപ്രചാരണങ്ങൾക്കെതിരെയും സി.പി.ഐ.എം എളേറ്റിൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു.
പൊതുയോഗം സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം പി സുധാകരൻ ഉദ്ഘാടനം ചെയ്തു.കെ ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു.ദിജേഷ് കെ, കെ ദാസൻ, കെ എം ആഷിഖ് റഹ്‌മാൻ, ബിബിൻദേവ്,ശ്രീജിത്ത് അവിലോറ, എന്നിവർ സംസാരിച്ചു.
സിപിഐഎം ലോക്കൽ സെക്രട്ടറി വിപി സുൽഫികർ സ്വാഗതവും,സുജീഷ് വി നന്ദിയും രേഖപ്പെടുത്തി.
Tags:
ELETTIL NEWS