Trending

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു:വിജയശതമാനം 99.26.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു.  99.26 ശതമാനമാണ് വിജയ ശതമാനം.4,23303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി.* ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്. ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 3024 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ആകെ 44,363 പേര്‍ക്ക് ഫുള്‍ എ പ്ലസുണ്ട്. 

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും


എസ് എസ് എല്‍ സി (എച്ച് ഐ) ഫലം http:// sslchiexam.kerala. gov.in ലും ടി എച്ച് എസ് എല്‍ സി (എച്ച് ഐ) ഫലം http:/thslchiexam. kerala.gov.in ലും ടി എച്ച് എസ് എല്‍ സി ഫലം  http:// thslcexam.kerala. gov.in ലും എ എച്ച് എസ് എല്‍ സി ഫലം http:// ahslcexam. kerala.gov.in ലും ലഭ്യമാകും. ഇതുകൂടാതെ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും എസ്എസ്എൽസി ഫലം സഫലം 2022 മൊബൈൽ ആപ്പിലൂടെയും അറിയാം. 

പരീക്ഷകൾ പൂർത്തിയായി ഒന്നര മാസത്തിനു ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. 4,27,407 വിദ്യാർഥികൾ റെഗുലർ പ്രൈവറ്റ് വിഭാഗങ്ങളിലായി പരീക്ഷ എഴുതി. 4 മണിയോടെ വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. ഇത് കൂടാതെ കൈറ്റ് പുറത്തിറക്കിയ സഫലം 2022' എന്ന മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.
Previous Post Next Post
3/TECH/col-right