കൊടുവള്ളി: പന്നൂരിൽ പട്ടാപകൽ
വ്യാപാര സ്ഥാപനത്തിൽ കവർച്ച. പന്നൂർ
അങ്ങാടിയിൽ പ്രവർത്തിക്കുന്ന പി പി
ട്രേടേഴ്സ് എന്ന മലഞ്ചരക്ക് കടയിലാണ്
കവർച്ച നടന്നത്.
ഇന്നലെ ഉച്ചക്ക്
രണ്ടരയോടെയാണ് സംഭവം. 2.15 നാണ്
കടയുടമയായ നാസർ ഭക്ഷണം
കഴിക്കാനായി വീട്ടിലേക്ക് പോയത്. 2.45 ന് തിരിച്ചെത്തിയപ്പോഴാണ് മേഷയുടെ പൂട്ട്തകർത്ത് 56000 രൂപ അപഹരിച്ചതായി
കണ്ടെത്തിയത്.സംഭവത്തിൽ
കൊടുവള്ളി പോലീസിൽ പരാതി നൽകി.
Tags:
ELETTIL NEWS