Trending

പുതിയ വിസയിൽ സൗദിയിലേക്ക് പോകാനിരുന്നയാൾക്ക് കരിപ്പൂർ എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റാഫ് ബോഡിംഗ് നൽകിയില്ലെന്ന് പരാതി.

കരിപ്പൂർ:പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് പോകാനായി കരിപ്പൂർ എയർപോർട്ടിലെത്തിയ വേങ്ങര സ്വദേശിക്ക് എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റാഫ് ബോഡിംഗ് നൽകിയില്ലെന്ന് പരാതി.ബോഡിംഗ് കൗണ്ടറിലെത്തിയപ്പോൾ വിസിറ്റിംഗ് വിസക്കാർക്കുള്ള റൂൾ പറഞ്ഞാണ് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരൻ യാത്രാക്കാരനെ മടക്കിയയച്ചത്.

വിസിറ്റിംഗ് വിസക്കാർക്ക് 9 ആം തീയതി മുതൽ ഹജ്ജ് അവസാനിക്കും വരെ ജിദ്ദ,മദീന, യാംബു,ത്വാഇഫ്  എന്നീ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിനു വിലക്കുണ്ട്.ഈ നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ് പുതിയ വിസയിൽ ജിദ്ദയിലേക്ക് പറക്കാനിരുന്ന യാത്രക്കാരനെ എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റാഫ് മടക്കിയയച്ചത്.

തന്റെ വിസ തൊഴിൽ വിസയാണെന്നും വിസിറ്റിംഗ് വിസയല്ലെന്നും ബോധ്യപ്പെടുത്തിയിട്ടും കൌണ്ടറിലിരുന്ന ജീവനക്കാരൻ ബോഡിംഗ് നൽകാൻ വിസമ്മതിക്കുകയായിരുന്നു എന്നാണ്‌ യാത്രക്കാരൻ പറയുന്നത്.

അതെ സമയം തന്നെ ഇൻഡിഗോ പോലുള്ള മറ്റു എയർലൈനുകൾ ജിദ്ദയിലേക്ക് പുതിയ വിസക്കാർക്ക് ബോഡിംഗ് നൽകുന്നുമുണ്ടായിരുന്നു.
തീർത്തും നിരുത്തരവാദിത്തപരമായ രീതിയിൽ യാത്രക്കാരെ കൈകാര്യം ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റാഫിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
Previous Post Next Post
3/TECH/col-right