കൊടുവള്ളി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു ,എട്ടര കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കിയ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സലീന സിദ്ദീഖലി അധ്യക്ഷത വഹിച്ചു.
വികസന കാര്യസ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ ടി.എം രാധാകൃഷണൻ കരട് പദ്ധതിരേഖ അവതരിപ്പിച്ചു, തൊഴിൽദായക പദ്ധതികൾക്ക് മുൻതൂക്കം കൊടുക്കുന്ന രീതിയിൽ പദ്ധതികൾആവിഷ്കരിക്കുകയും കോവിഡാനന്തര പ്രശ്നങ്ങൾപരിഹരിക്കാൻ വേണ്ട ആസൂത്രിതമായ നടപടികൾ സ്വീകരിക്കുകയും കാർഷിക മേഖലയുടെയും ക്ഷീരകർഷകരുടെയും അഭിവൃദ്ധി ലക്ഷ്യം വെച്ച് കൊണ്ടുള്ള നടപടികളും വയോജനങ്ങൾക്കായുള്ള ബയോമിത്രം പദ്ധതി, ഭിന്നശേഷി വിഭാഗങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും എസ്ഇ എസ്ടി വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യം വെച്ചുള്ളപദ്ധതികൾ ആവിഷ്ക്കരിക്കുയും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും മികച്ച മുന്നേറ്റം നടത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് പി ഷഹന, ആരോഗ്യ വിദ്ധ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സുനീർ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അടുക്കത്ത് രാഘവൻ (മടവൂർ) അബ്ദുന്നാസർ (ഓമശ്ശേരി) മുഹമ്മദ് മോയത്ത് (കട്ടിപ്പാറ) ബീന തങ്കച്ചൻ (പുതുപ്പാടി) അലക്സ് തോമസ് (കോടഞ്ചേരി) മേഴ്സി പുലിക്കാട്ട് (തിരുവമ്പാടി) ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ അഷ്റഫ് മാസ്റ്റർ, റോയ് കുന്നം പള്ളി നിധീഷ് കല്ലുള്ള തോട് എന്നിവർ സംസാരിക്കുകയും മറ്റ് ബ്ലോക്ക് ഡിവിഷൻ മെമ്പർമാർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ വർക്കിംഗ് ഗ്രുപ്പ് മെമ്പർമാർ സാമൂഹ്യ സംസ്കാരിക മേഖലയിലെ ഉന്നത വ്യക്തികൾ ഇംപ്ലിമെൻ്റിഗ് ഓഫീസർമാർ വിവിധ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ സംബന്ധിച്ചു.ബി.ഡി.ഒ ബിജിൻ പി ജേക്കബ് സ്വാഗതവും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ പി അശോകൻ പദ്ധതികൾ വിശദീകരിക്കുകയും ജി.ഇ.ഒ അഭിനേഷ് കുമാർ നന്ദി പറയുകയും ചെയ്തു,
Tags:
KODUVALLY