Trending

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിയുടെ അനാസ്ഥ കാരണം പെൻഷൻ നഷ്ടപ്പെട്ടതായി ഗുണഭോക്താക്കൾ പരാതിപെട്ടു.

ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ പെൻഷൻ കൈപറ്റി കൊണ്ടിരിക്കുന്ന 200 ഓളം വിധവകൾക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിയുടെ അനാസ്ഥ കാരണം പെൻഷൻ നഷ്ടപ്പെട്ടതായി ഗുണഭോക്താക്കൾ പരാതിപെട്ടു. പഞ്ചായത്തിൽ സമർപ്പിച്ച രേഖകൾ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി യഥാസമയം തീരുമാനമെടുത്ത് തുടർ നടപടികൾക്കായി ഉദ്യോഗസ്ഥരെ ഏല്പിക്കാത്തതാണ് പെൻഷൻ നഷ്ടപ്പെടാൻ കാരണമെന്ന ആരോപണമുയർന്നിട്ടുണ്ട്.

തീർത്തും നിരാലംബരായ ഇത്രയും വിധവകളുടെ പെൻഷൻ നഷ്ടപ്പെടുത്തിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് UDF ൻ്റെ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ എം ആവശ്യപ്പെട്ടു. അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നഷ്ടപ്പെടുത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മെറ്റി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നുമാവശ്യപ്പെട്ട് ജൂൺ 10 വെള്ളി രാവിലെ 10 മണിക്ക് സി.പി.ഐ എം നേതൃത്വത്തിൽ നടത്തുന്ന ഉണ്ണിക്കുളം പഞ്ചായത്ത് ഓഫീസ് മാർച്ച് വിജയിപ്പിക്കണമെന്ന് സി.പി.ഐ.എം പഞ്ചായത്ത് കമ്മറ്റി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right