Trending

കൃഷിയിടത്തിലെ വേലിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവം:16 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി.

താമരശ്ശേരി: കൃഷിയിടത്തിൽ കാട്ടുമൃഗങ്ങളെ പുറത്താക്കാനായി നിർമ്മിച്ച വൈദ്യുതി വേലിയിൽനിന്ന് വൈദ്യുത ആഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് 16 ലക്ഷം രൂപയും 6 % പലിശയും പ്രതികൾ നൽകണമെന്ന് കോഴിക്കോട് രണ്ടാം സബ് കോടതി ഉത്തരവായി.

താമരശ്ശേരി കട്ടിപ്പാറ ചമൽ കൃഷ്ണാലയത്തിൽ ദിനേശന്റെ മകൻ ശ്രീനേഷ് (22)നെയായിരുന്നു 2017 ഒക്ടോമ്പർ 2 ന് വീടിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്, സംഭവ കാലത്ത് ശ്രീനേഷ് കൊടുവള്ളി KMO കോളേജ് വിദ്യാർത്ഥിയും
താമരശ്ശേരി റിലയൻസ് സൂപ്പർ മാർക്കറ്റിലെ പാർട്ട് ടൈം ജീവനക്കാരനുമായിരുന്നു.

സംഭവത്തിൽ താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വളവയാനിക്കൽ വി.വി ജോസഫ് (ജോണി ), ,ചമൽ കരോട്ട് ബൈജു തോമസ്, കരോട്ട് കെ.ജെ ജോസ്, 
 എന്നിവരെ പ്രതിയാക്കി.
ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

തുടർന്ന് ശ്രീനേഷിൻ്റെ മാതാപിതാക്കളായ ദിനേഷനും, ശ്രീജയും, നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ.കെ.പി ഫിലിപ്പ്, അഡ്വ.കെ മുരളീധരൻ എന്നിവർ മുഖേന നൽകിയ സിവിൽ കേസിലാണ് വിധി.


കേസില പ്രതിമായ ബൈജു തോമസ്, കെ.ജെ ജോസ്, വി.വി ജോസഫ് , കെ എസ് ഇ ബി (KSEB) എന്നിവർ തുക നൽകണമെന്നും ഉത്തരവായി.
Previous Post Next Post
3/TECH/col-right