Trending

വരവേൽപ്പ് സംഘടിപ്പിച്ചു

മടവൂർ :പുതിയ അധ്യയന വർഷത്തിൽ നവാഗതരെ സ്വീകരിച്ചു കൊണ്ട് മടവൂർ
 എ യു പി സ്കൂൾ വരവേൽപ്പ് സംഘടിപ്പിച്ചു.സ്കൂൾ പ്രവേശനോത്സവത്തിനായി ഒരുക്കങ്ങൾ തകൃതിയായി പൂർത്തീകരിച്ചു വരുന്നു. കൊച്ചു കുട്ടികളെ ആകർഷിക്കാൻ ചെറു ക്ലാസുമുറികൾ വർണാഭമാക്കി. സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

വരവേൽപ്പ് പരിപാടി  സ്കൂൾ പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു.
 സ്കൂൾ മാനേജർ ടികെ അബ്ദുറഹ്മാൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രേമൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ആൽബം സിംഗർ ഹിബ സി കെ കലാ വിരുന്നൊരുക്കി. ടി കെ സൈനുദ്ദീൻ, പി യാസിഫ്,വി ഷക്കീല സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപകൻ എ എം അബ്ദുൽ അസീസ് സ്വാഗതവും കെ ടി ഷമീർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right