Trending

ഇനി ഞാൻ ഒഴുകട്ടെ - തെളിനീർ ഒഴുകും പഞ്ചായത്ത്:പദ്ധതിക്ക് തുടക്കമായി.

എളേറ്റിൽ:തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജല സ്രോതസ്സുകളും ശുദ്ധീകരിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ    കൈത്തോടുകൾ നിർമ്മിക്കുന്നതിനും  ആവിഷ്കരിച്ച "ഇനി ഞാൻ ഒഴുകട്ടെ -  തെളിനീർ ഒഴുകും പഞ്ചായത്ത്" പദ്ധതിക്ക് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ തുടക്കമായി.

എല്ലാ  ജലാശയങ്ങളും പൂർണ്ണമായി വൃത്തിയാക്കി അടിഞ്ഞുകൂടിയ വേസ്റ്റുകൾ ഒഴിവാക്കി പുതിയ വേസ്റ്റുകൾ അടിഞ്ഞു കൂടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച് ആവശ്യമായ സ്ഥലങ്ങളിൽ ചൂടികൊണ്ട് ഭൂവസ്ത്രങ്ങൾ വിരിച്ച്  തെളിനീർ ഒഴുകാൻ ആവശ്യമായ പദ്ധതിയാണ് തൊഴിൽ ഉറപ്പിന്റെ  നേതൃത്വത്തിൽ ആരംഭിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസ്റി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റംല മക്കാട്ടുപൊയിൽ, കെ കെ ജബ്ബാർ മാസ്റ്റർ, പ്രിയങ്ക കരൂഞ്ഞിയിൽ  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ മജീദ്,ജസ്ന,മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, സിഎം ഖാലിദ്, വി പി അഷ്റഫ്, വഹീദ, സാജിദത്ത്, കെ മുഹമ്മദലി തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ അജ്മൽ നബീൽ, കൃഷി ഓഫീസർ സാജിദ് അഹമ്മദ്,സി ഡി എസ് മെമ്പർ, സി കെ സുബൈർ മാസ്റ്റർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right