Trending

കൊടുവള്ളിയിൽ ട്രാഫിക് യൂണിറ്റ് സ്ഥാപിക്കണം:വ്യാപാരി വ്യവസായി ഏകോപന സമിതി.

കൊടുവള്ളി:വർധിച്ചു വരുന്ന ഗതാഗത കുരുക്ക് കാരണം വീർപ് മുട്ടുന്ന കൊടുവള്ളി അങ്ങാടിയിൽ അടിയന്തിരമായി ട്രാഫിക് യൂണിറ്റ് സ്ഥാപിക്കണമെന്നും നിർദിഷ്ട കൊടുവള്ളി സിറാജ് ഫ്ലൈഓവർ തുരംഗമൊഴിവാക്കി വ്യാപാരികൾക്ക് അർഹിക്കുന്ന പുനരധിവാസവും നഷ്ടപരിഹാരവും നൽകികൊണ്ട്  നടപ്പിൽ വരുത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

യൂണിറ്റ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡിയും 2022-24വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പും കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു .യോഗം കെ .വി .വി .ഇ .എസ് സംസ്ഥാന പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്‌ത .കൂടാതെ വ്യാപാരികളുടെ പകരക്കാരനില്ലാത്ത അമരക്കാരനായിരുന്ന ടി നസീറുദീന്റെ നാമധേയത്തിൽ കൊടുവള്ളിയിൽ വ്യാപാര ഭാവനോട് ചേർന്ന് ആരംഭിക്കുന്ന ഡിജിറ്റൽ ലൈബ്രറി കം കോൺഫ്രൻസ് ഹാളിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു .

യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പി ടി എ ലത്തീഫ് അധ്യക്ഷനായിരുന്നു.ജില്ലാ പ്രസിഡന്റ് എം അബ്ദുസലാം ,ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽ കുമാർ ,സെക്രട്ടറി അമീർ മുഹമ്മദ് ഷാജി യൂണിറ്റ് നേതാക്കളായ ടിപി അർഷാദ് ,എം വി വാസു ,എം അബ്ദുൽ കാദർ ,എൻ പി ലത്തീഫ് ,പി സി ബദറുദ്ധീൻ എന്നിവർ സംസാരിച്ചു .

തുടർന്ന് നടന്ന തിരഞ്ഞെടുപ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത് ,യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് ,മണ്ഡലം നേതാക്കളയ എ കെ അബ്ദുള്ള ,കെ നാരായൺ നായർ എന്നീവർ നിയന്ത്രിച്ചു .അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി പി ടി എ ലത്തീഫ് (പ്രസിഡന്റ് )ടിപി അർഷാദ് (ജനറൽ സെക്രട്ടറി )എം വി വാസു (ട്രെഷറർ) എന്നീവരെ തിരഞ്ഞെടുത്തു .
Previous Post Next Post
3/TECH/col-right