ഹജ്ജ് സീസണ്‍ അടുത്തതോടെ ഇന്ന് മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്കായി അപേക്ഷിക്കാനാകില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അപേക്ഷിക്കാനുള്ള സൗകര്യം തല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.
എങ്കിലും ഉംറക്കായി ഇന്നലെ വരെ അപേക്ഷിച്ചവർക്ക് ശവ്വാല്‍ 30 വരെ സൗദിയിലേക്ക് വരാമെന്നും മന്ത്രാലയം അറിയിച്ചു. ദുല്‍ഖഅദ് മാസം അവസാനത്തോടെ എല്ലാവരും സൗദിയില്‍ നിന്നും മടങ്ങണമെന്നും അറിയിപ്പുണ്ട്. ഇനി ഹജ്ജിന് ശേഷമാണ് അടുത്ത ഉംറ സീസണ്‍ ആരംഭിക്കുക.
0 Comments