Trending

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം മെയ് പതിനൊന്നാം തിയ്യതി രാത്രി ഒൻപത് മണിയോടെ അജ്ഞാത കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന  തിരുവമ്പാടി സ്വദേശി മരിച്ചു. തയ്യിൽ ഷംസുദ്ദീൻ (37) ആണ് മരിച്ചത്.

ഈങ്ങാപ്പുഴയിലെ ഒരു സ്വകാര്യ ചടങ്ങിൽ കാറ്ററിംഗ് സർവീസിന് എത്തിയതായിരുന്നു ഷംസുദ്ദീൻ. സാധനം വാങ്ങാനായി സമീപത്തെ കടയിലേക്ക് പോകുമ്പോഴാണ് ചുവന്ന നിറത്തിലുള്ള ബ്രസ്സ കാർ ഷംസുവിനെ ഇടിച്ചു തെറിപ്പിച്ചത്.
Previous Post Next Post
3/TECH/col-right