Trending

ബസ് യാത്രക്കിടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത് വീണ്ടും പതിവാകുന്നു.

താമരശ്ശേരി: കുട്ടികളുടെ ആഭരണങ്ങൾ ബസ് യാത്രക്കിടെ നഷ്ടപ്പെടുന്നത് പതിവാകുന്നു.താമരശ്ശേരിയിൽ നിന്ന് വിവിധഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ നിന്ന് നിരവധി കുട്ടിയുടെ ആഭരണങ്ങളാണ് നഷ്ടമായത്.

വെള്ളിയാഴ്ച 12 മണിയോടെ
താമരശ്ശേരിയിൽ നിന്ന് ചമൽ
ഭാഗത്തേക്ക് യാത്ര ചെയ്യാൻ ബസ്സിൽ കയറിയ യുവതിയുടെ കൈയ്യിലിരുന്ന കുഞ്ഞിന്റെ പാദസരം മിനിറ്റുകൾക്കുള്ളിൽ നഷ്ടപ്പെട്ടു.ഇത്തരം നിരവധി ആഭരണങ്ങളാണ് ബസ് യാത്രയ്ക്കിടെ നഷ്ടമാകുന്നത്.

ഇതിന് പിന്നിൽ സ്ത്രീകളുൾപ്പെടെ മോഷണസംഘം പ്രവർത്തിക്കുന്നുണ്ട്. പിടിക്കപ്പെട്ടാലും ആഭരണങ്ങളോ
പണവും നൽകി മോഷണ സംഘം രക്ഷപ്പെടാനാണ് പതിവ്.ആഭരണം നഷ്ടപ്പെട്ട യുവതി താമരശ്ശേരി പോലീസിൽ പരാതി നൽകി.

നാടോടികൾ ചെയ്തിരുന്ന കവർച്ചയും, മാലപൊട്ടികലും അടക്കമുള്ള കുറ്റകൃതങ്ങൾ മലയാളി സ്ത്രീകളും പിന്തുടരുന്നു :മോഷണ രീതി വിവരിച്ച് പോലീസ്.


തമിഴ്‌നാട്ടില്‍ നിന്നുള്ള നാടോടി സ്ത്രീകള്‍ ചെയ്തിരുന്ന തരത്തിലുള്ള കവര്‍ചയും മാലപൊട്ടിക്കലും അടക്കമുള്ള കുറ്റകൃത്യങ്ങളിലേക്ക് മലയാളി സ്ത്രീകളും തിരിഞ്ഞിരിക്കുന്നതായി പൊലീസ്.

കുഞ്ഞുങ്ങളെയും കൊണ്ട് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു. ഇത്തരം മോഷ്ടാക്കളെ പിടികൂടുന്നതിനായി പുതിയ പദ്ധതി ആസൂത്രണം ചെയ്യുകയാണ് അന്വേഷണ സംഘം.

അടുത്തിടെ, എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള ചര്‍ച് ലെയ്നിലെ ഒരു വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചതിന് കോഴിക്കോട്, വയനാട് സ്വദേശികളായ 20 വയസിന് താഴെയുള്ള നാല് സ്ത്രീകള്‍ അറസ്റ്റിലായിരുന്നു. *കോഴിക്കോട് സ്വദേശി അമരാവതി (20), വയനാട് സ്വദേശികളായ ദേവി (22), കസ്തൂരി (22), ദേവി (21)* എന്നിവരെയാണ് സെന്‍ട്രല്‍ എസ്‌എച് ഒ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെയാണ് മലയാളി യുവതികളുടെ മോഷണ രീതി പുറത്തായത്.

'സാധാരണ പൂട്ടിക്കിടക്കുന്ന വീടുകളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പകല്‍ വിശ്രമിച്ച ശേഷം, രാത്രിയില്‍ പുരുഷന്മാരുമായി ചേര്‍ന്നാണ് മോഷണം നടത്തുന്നത്. സിസിടിവി ക്യാമറകളും നിരീക്ഷണ സംവിധാനമുള്ള വീടുകള്‍ ഇവര്‍ ഒഴിവാക്കും. വീടിനുള്ളില്‍ ആരെയെങ്കിലും കണ്ടെത്തിയാല്‍ ആക്രമിക്കാനും മടിക്കില്ല', ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ നിരീക്ഷണ സംവിധാനമില്ലെങ്കിലും അസിസ്റ്റന്റ് കമീഷനര്‍ സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതികളെ പിടികൂടിയത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായും കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Previous Post Next Post
3/TECH/col-right