Trending

വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം.

വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കഴിഞ്ഞ രണ്ടുവര്‍ഷമായി കോവിഡ് ഭീതിയില്‍ കഴിഞ്ഞ സ്‌കൂള്‍ കാലങ്ങളെ മറന്ന് പുത്തനുടുപ്പും ബാഗുമായി കൂട്ടുകാരെ കാണാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

ഓണ്‍ലൈന്‍ പഠനവും വീട്ടിലെ അന്തരീക്ഷത്തിലെ ചെറിയ ഇടവും കുട്ടികളില്‍ പ്രസരിപ്പ് കുറയ്ക്കുന്നുവെന്നു കോവിഡ് കാലത്ത് പഠനങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ഇത്തവണ കോവിഡ് ഭീതിയെ മറികടന്നുകൊണ്ട് സൗഹൃദങ്ങളുടെ പുതിയ ഇടങ്ങള്‍ തേടി കുരുന്നുകള്‍ സ്‌കൂളില്‍ എത്താന്‍ ഒരുങ്ങുകയാണ്.

തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ രക്ഷിതാക്കളും. വിവിധതരത്തിലുള്ള നോട്ട് ബുക്കുകളും പേനയും പെന്‍സിലും അടക്കം വാങ്ങുവാന്‍ കടകളില്‍ തിരക്കുകള്‍ വര്‍ദ്ധിച്ചു വരുകയാണ്. വിവിധ നിറങ്ങളില്‍ ആകര്‍ഷകമായ ബാഗുകളും കുടകളും വിപണിയില്‍ സജീവമായി.

സ്‌കൂള്‍ ബാഗുകള്‍ക്ക് വില 600 രൂപ കഴിഞ്ഞു. അതുപോലെ തന്നെ കുട, വാട്ടര്‍ ബോട്ടില്‍, ബോക്സ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. പ്രളയവും കൊറോണയും തകര്‍ത്ത സാമ്ബത്തിക സ്ഥിതിയില്‍ നിന്നുകൊണ്ട് പുതിയ ഒരു അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ കുട്ടികളെക്കാള്‍ മുന്‍പേ ഓട്ടം തുടങ്ങിയിരിക്കുകയാണ് രക്ഷിതാക്കള്‍.
Previous Post Next Post
3/TECH/col-right