അപകടം കണ്ടുകൊണ്ടിരുന്ന ആറുവയസ്സുകാരൻ സുഹൃത്താണ് സമീപത്തെയാളെ അപകടവിവരം അറിയിച്ചത്. ഉടൻതന്നെ നാട്ടുകാർ ഇരുവരെയും കരയ്ക്കെത്തിച്ച് ഓമശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് ദിൽഷാക്കിനെ രക്ഷിക്കാനായില്ല.ഗുരുതരാവസ്ഥയിലുള്ള അനീമിനെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു
ഒന്നരവർഷത്തിനിടെ മാതോലത്തും കടവിൽ ഒഴുക്കിൽപ്പെട്ട് നാലു പേർ മരിച്ചു. കാഴ്ചയിൽ അപകടം തോന്നിക്കില്ലെങ്കിലും പുഴയിലേക്ക് നീണ്ടുകിടക്കുന്ന പാറയിൽ കയറി ഇരിക്കവേ കാൽതെന്നി ഒഴുക്കിൽപ്പെട്ടാണ് മിക്ക അപകടങ്ങളും സംഭവിക്കാറെന്ന് നാട്ടുകാർ പറയുന്നു.
0 Comments