Trending

കാൽ നൂറ്റാണ്ടിന് ശേഷം കൊടുവള്ളി ഗവ.ഹൈസ്കൂളിലെ വിദ്യാർഥികൾ ഒത്ത് ചേരുന്നു.

കൊടുവള്ളി: കൊടുവള്ളി ഗവ.ഹൈസ്കൂൾ 1996-97 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥികൾ കാൽ നൂറ്റാണ്ടിന് ശേഷം 'തിരികെ-97 ' എന്ന പേരിൽ ഒത്ത് ചേരുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് 15ന് ഞായറാഴ്ച്ച രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് മണി വരെ കിഴക്കോത്ത് കാവിലുമ്മാരം എൻ.ബി.ടി.ഹാളിലാണ് പൂർവ്വ വിദ്യാർഥികൾ ഒത്ത് ചേരുന്നത്. 600ൽ പരം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുക്കും. പരിപാടികൾ മുൻപ്രധാന അധ്യാപിക വി.എം.സൈനബ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ 35 അധ്യാപകരെ ആദരിക്കും. കലാ- സാംസ്കാരിക രംഗത്തും, സ്വാന്തന പരിചരണ രംഗത്തും,ബിസിനസ് രംഗത്തും മികവ് കാട്ടിയവരേയും, പൂർവ്വ വിദ്യാർഥികളിൽ ജനപ്രതിനിധികളായവരേയും ചടങ്ങിൽ അനുമോദിക്കും. അകാലത്തിൽ പൊലിഞ്ഞ് പോയ അധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിക്കുന്ന ചടങ്ങും നടക്കും.

പുർവ്വ വിദ്യാർഥികളെ സഹായിക്കുന്നതിനുള്ള സ്വാന്തനം പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. തുടർന്ന് പൂർവ്വ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഷാനവാസ് കൊടുവള്ളി, ജനറൽ കൺവീനർ അഷ്റഫ് വാവാട്, നുസ്റത്ത്  കള്ളം തോട്, ബിനോയ് പാലക്കുറ്റി, കെ.സി.സലീം, സാജിർമാനിപുരം, കുൽസു പാലക്കുറ്റി, ജമാൽ കൊടുവള്ളി എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right