താമരശ്ശേരി:വിവാഹ ആഘോഷം വേറിട്ട രീതിയിൽ നടത്തി സമൂഹത്തിന് മാതൃകയായി തച്ചംപൊയിൽ കെ.കെ അബദുള്ള ഹാജി. തന്റെ മകൻ ഇസ്ഹാക്കിന്റെ വിവാഹത്തിന് പാവപ്പെട്ട യത്തീം കുട്ടിയുടെ കല്യാണത്തിന് സ്വർണ്ണം നൽകിയാണ് അദ്ദേഹം മാതൃകയായത്. അതോടൊപ്പം ലഹരി വിരുദ്ധ ക്ലാസ്, പ്രദേശത്തെ രോഗികൾകളുടെയും അവശരായവരുടെയും വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകൽ,വീൽ ചെയർ സംഭാവന ചെയ്തും അഘോഷങ്ങളും ആർഭാടവും ഒഴിവാക്കി വേറിട്ട രീതിയിൽ
വിവാഹം സംഘടിപ്പിച്ചു.
തച്ചംപൊയിൽ പള്ളിപ്പുറം ഭാഗത്ത് അറിയപ്പെടുന്ന കിഴക്കെ കണ്ടി കുടുംബാംഗമായ അബുള്ള ഹാജി സ്വർണ്ണം മഹല്ല് കമ്മറ്റി പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾക്ക് കൈമാറി. വീൽ ചെയർ വി.എം ഉമ്മർ മാസ്റ്റർ ഏറ്റുവാങ്ങി. എ.കെ അബ്ബാസ് ലഹരി വിരുദ്ധ ക്ലാസ് നടത്തി. ഉപഹാര സമർപ്പണം കെ.കെ അബ്ദുറഹിമാൻ ഹാജി നിർവ്വഹിച്ചു.
ഡോ.എം.കെ മുനീർ എം.എൽ.എ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങി ജനപ്രതിനിധികളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും കുടുംബങ്ങളും നാട്ടുകാരുമടക്കം വിവാഹ സുദിനത്തിൽ കിഴക്കെക്കണ്ടി വീട്ടിലെത്തിയവരെ അദ്ദേഹത്തിന്റെ ഭാര്യ ജമീല, മറ്റു മക്കളായ ജുമൈലത്ത്,ജുവൈരിയ എന്നിവർ സ്വീകരിച്ചു.
മാനിപ്പുരം പള്ളി കണ്ടി പരേതനായ കാദർ - നസീമ ദമ്പതികളുടെ മകൾ ഫാത്തിമ നജയാണ് ഇസ്ഹാക്കിന്റെ വധു.അടുത്തിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താമരശ്ശേരി ബ്രാഞ്ചിൽ നിന്നും വിരമിച്ച അബ്ദുള്ള ഹാജി ജീവ കാരുണ്യ മേഖലയിലും പൊതു രംഗത്തും നേതൃ പരമായി സജീവമാണ്.
Tags:
THAMARASSERY