Trending

KSRTC യിൽ ഓൺലൈൻ ടിക്കറ്റ് എടുത്ത ഇതരസംസ്ഥാന തൊഴിലാളിയെ ഇറക്കിവിട്ടതായി പരാതി.

താമരശ്ശേരി:KSRTCയിൽ ഓൺലൈൻ ടിക്കറ്റ് റിസർവ് ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ ബസിൽനിന്ന് ഇറക്കിവിട്ടതായി പരാതി. മീനങ്ങാടിയിൽനിന്ന് തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടെ താമരശേരി ചുരത്തിൽ ഇറക്കിവിടുകയായിരുന്നു. കർണാടക സ്വദേശിയായ സ്വാമി മീനങ്ങാടി പൊലീസിലും ബത്തേരി ഡിപ്പോയിലും പരാതി നൽകി.

വയനാട് സ്വദേശിയായ ഷാജി തൊടുപുഴയിൽ നടത്തുന്ന സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ് പരാതിക്കാരനായ സ്വാമി. തൊഴിലുടമയുടെ
വീട്ടിൽ വന്ന് തിരികെ മടങ്ങുന്നതിനിടെയാണ് ദുരനുഭവം ഉണ്ടായതെന്നാണ് സ്വാമി പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം ബത്തേരിയിൽനിന്ന് തൊടുപുഴ വഴി പത്തനംതിട്ടയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസിലാണ് സ്വാമി സീറ്റ് ബുക്ക് ചെയ്തത്.

മീനങ്ങാടിയിൽനിന്ന് കീലോമീറ്ററുകൾ സഞ്ചരിച്ചശേഷമാണ് കണ്ടക്ടർ ടിക്കറ്റ് എടുക്കാനാവശ്യപ്പെടുന്നത്. ഓൺലൈൻ ബുക്കിങ്ങിന്റെ പകർപ്പ് കാണിച്ചെങ്കിലും പരിശോധിക്കാതെ ടിക്കറ്റെടുക്കാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ചുരത്തിൽ ഇറിക്കിവിട്ടെന്നുമാണ് പരാതി.

ഭാഷ വശമില്ലാത്തതിനാൽ സ്വാമിക്ക് ടിക്കറ്റ് റിസർവ് ചെയ്ത് നൽകിയതും ബസിൽ കയറ്റിവിട്ടതും തൊഴിലുടമയുടെ മകളാണ്. ചുരത്തിലിറക്കി വിട്ട വിവരം സ്വാമി വിളച്ചറിയിച്ചപ്പോൾ കണ്ടക്ടറെ ഫോണിൽവിളിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ തയാറായില്ലെന്നും ആരോപണമുണ്ട്.
Previous Post Next Post
3/TECH/col-right