Trending

വൈകല്യ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

പൂനൂർ ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ കാരുണ്യതീരവും,ബാലുശ്ശേരി ICDS ഉം സംയുക്തമായി സൗജന്യ വൈകല്ല്യ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.വൈകല്യ നിർണയം നേരത്തെ നടത്താനും വേണ്ട ചികിത്സ നല്കാനുമായി  നടുവണ്ണൂർ നൂറുൽഹുദാ മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് ബാലുശ്ശേരി ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ്‌ ഓഫീസർ (CDPO) തസ്ലീന ഉദ്ഘാടനം ചെയ്തു.

കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ അധ്യക്ഷനായിരുന്നു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് ലത്തീഫ് കിനാലൂർ, പ്രോജക്ട് കോഡിനേറ്റർ മുഹമ്മദ് നവാസ് ഐ പി, കാരുണ്യതീരം റിഹാബിലിറ്റേഷൻ ഹെഡ് മുഹമ്മദ് ഫാസിൽ, കാരുണ്യതീരം പ്രിൻസിപ്പൽ ലുംതാസ് സി കെ എന്നിവർ സംസാരിച്ചു.

നേരത്തെ റജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പിൽ അറുപതോളം കുട്ടികളെ രജിസ്റ്റർ ചെയ്തിരുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പിൽ 33 കുട്ടികൾക്ക് വൈകല്യം നിർണയം നടത്താൻ സാധിച്ചു.ബാക്കിയുള്ളവർക്കായി മെയ്‌ 9, തിങ്കളാഴ്ച ക്യാമ്പ് നടക്കുന്നതാണ്.
Previous Post Next Post
3/TECH/col-right