ബാലുശ്ശേരി : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസിന്‍റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗവും, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു.
വിവിധ സെഷനുകളായി നടന്ന ക്ലാസുകള്‍ക്ക് ഹജ്ജ് മാസ്റ്റര്‍ ട്രൈനര്‍ യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ , ജില്ലാ ട്രൈനര്‍ പി കെ ബാപ്പു ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.എന്‍ പി സൈതലവി , അബ്ദുല്‍ സലാം മാസ്റ്റര്‍ ബുസ്താനി , കെ കെ മജീദ് ഹാജി , മുഹ്യുദ്ധീന്‍ ഉള്ളിയേരി , അബ്ദുല്‍ ഖാദര്‍ ഹാജി , ഹക്കീം മാസ്റ്റര്‍ എലത്തൂര്‍ , അബൂബക്കര്‍ പേരാമ്പ്ര , കാദര്‍ ഹാജി കൊയിലാണ്ടി , ഷാനവാസ് കുറുമ്പൊയില്‍ , അബ്ദുല്‍ ജലീല്‍ അഹ്സനി , റാഫി സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.
ബാലുശ്ശേരി , പേരാമ്പ്ര , കൊയിലാണ്ടി , എലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മുന്നോറോളം ഹാജിമാര്‍ ക്ലാസില്‍ പങ്കെടുത്തു.നൗഫല്‍ മങ്ങാട് സ്വാഗതവും പി സി നൗഫല്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Tags:
KOZHIKODE