Trending

തെളിനീരൊഴുകും നവകേരളം:പൂനൂർ പുഴ ജനകീയ ശുചീകരണം നടത്തി

ജലസ്രോതസ്സുകളുടെ സമ്പൂർണ്ണ ശുചീകരണ യജ്ഞം എന്ന ജനകീയ ക്യാമ്പയിനിംഗ് ആയ തെളിനീരൊഴുകും നവകേരളo പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷനും ,കക്കോടി ഗ്രാമപഞ്ചായത്തും സംയുക്തമായി പൂനൂർ പുഴയുടെ  ശുചീകരണം ആരംഭിച്ചു. രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും അതിർത്തി പങ്കിട്ടു കൊണ്ട് കടന്ന് പോകുന്ന പൂനൂർ പുഴയുടെ 10 കി.മീ ദൂരമാണ് സംയുക്തമായി 8 ക്ലസ്റ്ററുകളിലായി ശുചീകരണം നടത്തുന്നത്.

രാവിലെ  10.30 ന് കോർപ്പറേഷനിലെ വാർഡ് 10 ലെ ഗ്രീൻ വേൾഡ് എന്ന സ്ഥലത്ത് പ്രസ്തുത ശുചീകരണ പരിപാടിയുടെ ഉദ്ഘാടനകർമ്മം ബഹു.വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ നിർവഹിച്ചു. ജലസ്രോതസ്സുകളുടെ പഴയ കാല സ്മരണകളെ കുറിച്ച് പറഞ്ഞു കൊണ്ട് ഇന്ന് പ്രകൃതിക്കും,പുഴകൾക്കും തോടുകൾക്കും സംഭവിക്കുന്ന ഗുരുതരമായ ദുര അവസ്ഥകളെ കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. 

ബഹു.കോർപ്പറേഷൻ മേയർ ശ്രീമതി. ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.പി.ഷീബ സ്വാഗതവും കോർപ്പറേഷൻ വാർഡ് 10 ലെ കൗൺസിലർ ശ്രീ.ഒ സദാശിവൻ നന്ദിയും  പറഞ്ഞു. ബഹു.കോഴിക്കോട് നോർത്ത് എം.എൽ.എ ശ്രീ.തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായി.

ഈ ശുചീകരണ യജ്ഞത്തോടൊപ്പം പുഴയിൽ അടിഞ്ഞുകൂടിയ ചളിയും മണ്ണും മണലും നീക്കം ചെയ്യാനുള്ള പ്രവർത്തനം സംസ്ഥാന സർക്കാറിൻ്റെ ഇടപെടലിൽ നടത്തേണ്ടതുണ്ടെന്ന് എം.എൽ.എ തൻ്റെ പ്രസംഗത്തിലൂടെ  ബഹു.മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തി.   ചേളന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ.കെ.പി സുനിൽ കുമാർ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ.മുസാഫർ അഹമ്മദ്. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൻ ഡോ.ജയശ്രീ, കക്കോടി വൈസ് പ്രസിഡണ്ട് ടി.ടി.വിനോദ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുമൈല, കോർപ്പറേഷൻ കൗൺസിലർമാരായ ഒ.സദാശിവൻ, നിഖിൽ, കക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ഷാഹിദ്, നിർമ്മൽ എന്നിവർ പങ്കെടുത്തു.

ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്. ജല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
Previous Post Next Post
3/TECH/col-right