കോഴിക്കോട്: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ 16-ാം ബാച്ചിലേക്കും (2022-23) ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന്റെ 7-ാം ബാച്ചിലേക്കും (2022-24) അപേക്ഷ ക്ഷണിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി ഫൈനില്ലാതെ മെയ് 10 വരെ നീട്ടി. 50 രൂപ ഫൈനോടു കൂടി മെയ് 20 വരെയും 200 രൂപ സൂപ്പര്‍ ഫൈനോടു കൂടി മെയ് 25 വരെയും രജിസ്റ്റര്‍ ചെയ്യാം.
ഏഴാം തരം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പത്താം തരം തുല്യതാ കോഴ്‌സിലേക്ക് അപേക്ഷിക്കാം. 17 വയസ്സ് പൂർത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. 22 വയസ്സ് പൂര്‍ത്തിയായ പത്താം തരം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ ചേരാം. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലാണ് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് നടത്തുന്നത്.
ഞായറാഴ്ച്ചകളിലും പൊതു അവധി ദിനങ്ങളിലും നടത്തുന്ന സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ വഴിയാണ് രണ്ട് കോഴ്‌സുകളും നടത്തുന്നത്. പെതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന തുല്യതാ കോഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസന/ തുടര്‍ വിദ്യാ കേന്ദ്രങ്ങളില്‍ നിന്നും സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും.
ഫോണ്‍ - 04952370053
0 Comments