Trending

മാസപ്പിറവി കണ്ടില്ല:ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ തിങ്കളാഴ്ച.

ഗൾഫ് രാജ്യങ്ങളിൽചെറിയ പെരുന്നാൾ റമസാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച ആയിരിക്കും.സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ പെരുന്നാൾ തിങ്കളാഴ്ച യായിരിക്കുമെന്നു ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു.
യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയും മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ഒമാനിൽ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതിനാൽ, നാളെ മാത്രമേ ചന്ദ്ര നിരീക്ഷണ കമ്മിറ്റി ചേർന്ന് മാസപ്പിറവി സ്ഥിരീകരിക്കുകയുള്ളൂ. നാളെ മാസപ്പിറവി കണ്ടില്ലെങ്കിൽ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാകും പെരുന്നാൾ.മാസപ്പിറവി ദൃശ്യമായാൽ മറ്റു ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഒമാനും തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കും.
Previous Post Next Post
3/TECH/col-right