താമരശ്ശേരി: താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശ്ശേരി,പുതുപ്പാടി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് രൂക്ഷമായ ദുർഗന്ധമുണ്ടാക്കുന്ന കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്കരണ ശാലക്കെതിരെയുള്ള ശക്തമായ ജനവികാരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാട് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുന്നറിയിപ്പു നൽകി.
റംസാൻ മാസത്തിൽ ഇവയുടെ പ്രവർത്തനമാകട്ടെ പൂർവ്വാധികം ശക്തിയോടെയാണ് ഉണ്ടാവുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലായിട്ടും ഒന്നുമറിയില്ലെന്ന മട്ടിലാണ് ഉയർന്ന ഉദ്യോഗസ്ഥ സംഘവും ഭരണക്കാരും ഇത് തുടരുന്ന പക്ഷം വലിയ യുവജന പ്രക്ഷോഭത്തിന് യൂത്ത് ലീഗ് തയ്യാറാവുമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു.എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ യൂത്ത് ലീഗ് പഞ്ചായത്ത് തല കാംപയിൻ റഫീഖ് കൂടത്തായി ഉദ്ഘാടനം ചെയ്തു. ജന. സിക്രട്ടറി എ.പി സമദ് കോരങ്ങാട് സ്വാഗതവും ട്രഷറർ ഇഖ്ബാൽ പൂക്കോട് നന്ദിയും പറഞ്ഞു.ഭാരവാഹികളായ നിയാസ് ഇല്ലിപ്പറമ്പിൽ, വാഹിദ് അണ്ടോണ, ഫസൽ ഈർപോണ, അൽത്താഫ് തച്ചംപൊയിൽ, ഷഫീഖ് ചുടലമുക്ക്, റിയാസ് കാരാടി, നദീറലി ഒതയോത്ത് സംസാരിച്ചു
Tags:
THAMARASSERY