Trending

റംസാനിലെ ഇരുപത്തിഏഴാം രാവും വെള്ളിയാഴ്ച രാവും ഒന്നിച്ച്; ആരാധനയിൽ മുഴുകി വിശ്വാസികൾ.

പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ വിടപറയാൻ ഒരുങ്ങുകയാണ്. റംസാനിലെ ഏറ്റവും പുണ്യമായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കാവുന്ന ഇരുപത്തിഏഴാം രാവും വെള്ളിയാഴ്ച രാവും ഒന്നിച്ചു വരുന്നതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസികൾ.

റംസാന്റെ ആദ്യ രണ്ട് പത്തുകൾ പൂർത്തീകരിച്ച് അവസാന പത്തിലെത്തിയതോടെ പള്ളികളിൽ രാപ്പകൽ ഭജനമിരിക്കുന്നവരുടെ (ഇഅതികാഫ്) എണ്ണം കൂടിയിട്ടുണ്ട്. ഇവർക്ക് ഇഫ്താറും അത്താഴവുമെല്ലാം മസ്ജിദുകളോട് അനുബന്ധമായി സജ്ജീകരിച്ചിട്ടുമുണ്ട്.

ലൈലത്തുൽ ഖദ്ർ റംസാനിലെ ഏതു രാത്രിയിലും പ്രതീക്ഷിക്കാമെങ്കിലും അവസാന പത്തിലും അതിൽ തന്നെ ഒറ്റയിട്ട രാത്രികളിൽ പ്രത്യേകിച്ച് സാധ്യതയുണ്ടെന്നാണ് പണ്ഡിതപക്ഷം. 

ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയിൽ നിർവഹിക്കുന്ന ആരാധനകൾക്കും ദാന ധർമങ്ങൾക്കുമെല്ലാം ആയിരം മാസം നിർവഹിച്ചതിന് സമാനമായ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

റംസാനല്ലാത്ത മറ്റു മാസങ്ങളിലെയും വ്യാഴാഴ്ച അസ്തമിച്ച്, വെള്ളിയാഴ്ചയുടെ പുലരി പ്രതീക്ഷിക്കുന്ന രാത്രി ഇസ്‌ലാം വിശ്വാസികൾക്ക് ഏറെ പുണ്യമുള്ളതാണ്. ഇരുപത്തിഏഴാം രാവ്‌ കൂടി ഒന്നിച്ച് എത്തുന്നതോടെ ഈ പുണ്യ ദിനത്തിലെ മുഴുവൻ സമയവും ആരാധനകൾ കൊണ്ട് ധന്യമാക്കാനുള്ള മുന്നൊരുക്കങ്ങളാണെവിടെയും.
Previous Post Next Post
3/TECH/col-right