ഇന്നലെ രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൽബയിലെ ആശുപത്രിയിൽ.
രാജ്യാന്തര ബൈക്ക് റൈഡിൽ പങ്കെടുത്തിട്ടുള്ള താരമാണ് ജപിൻ. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐ.വി.എസിലെ ജീവനക്കാരനാണ്.
ഭാര്യ: ഡോ. അജു ജപിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
യുഎഇയിൽ മലയാളികളുൾപ്പെടുന്ന ബൈക്ക് റൈഡേഴ്സിന്റെ ഒട്ടേറെ സംഘങ്ങളുണ്ട്. ഇതിൽ അംഗമാണ് ജപിൻ. സംഘങ്ങൾ അവധി ദിവസങ്ങളിൽ ഫുജൈറ, റാസൽഖൈമ തുടങ്ങിയ വടക്കൻ എമിറേറ്റുകളിൽ പതിവായി റൈഡ് നടത്താറുണ്ട്.
0 Comments