Trending

ഗുണ്ടൽ പേട്ട വാഹനാപകടം:മരിച്ചത് വയനാട്, കൂരാച്ചുണ്ട് സ്വദേശികൾ.

ബത്തേരി:ഇന്നലെ ഗുണ്ടൽ പേട്ടയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത് വയനാട്, കൂരാച്ചുണ്ട് സ്വദേശികൾ. പച്ചക്കറിയുമായി വരികയായിരുന്ന ഗുഡ്സ് വാഹനം കർണ്ണാടക മിൽക്ക് ടാങ്കറുമായി  കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം. 

ഗുഡ്സ് വാഹനത്തിലെ ഡ്രൈവറും സഹായിയും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. കൂരാച്ചുണ്ട് ചീനിക്കൽ സലാമിന്റെ മകൻ അൽത്താഫ്, കമ്പളക്കാട് പൂവനാരിക്കുന്ന് അബ്ദുവിന്റെ മകന്‍ അജ്മല്‍(20)എന്നിവരാണ് മരിച്ചത്.

ഇരുവരും സഹോദരികളുടെ മക്കളാണെന്നാണ് പ്രാഥമിക വിവരം.ഇന്നലെ ഉച്ചയ്ക്ക് ശേഷം കൂത്തന്നൂരിൽ രണ്ടേകാലോടെയാണ് അപകടം. അപകടത്തിൽപെട്ട ഇരുവരെയും ആംബുലൻസ് ലഭിക്കാത്തതിനാൽ അംബാസഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

മുഹമ്മദ് അൽത്താഫിന്റെ മാതാവ്:നൂർജഹാൻ. സഹോദരങ്ങൾ: ഹത്ത് ഹർഷാദ്, അജീബ, അമാന ഫാത്തിമ. ഖബറടക്കം  ഉച്ചക്ക് ശേഷം അത്യോടി മുഹയ്ദിൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right