താമരശ്ശേരി: ട്യൂഷൻ കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാർത്ഥിനികളെ റോഡിൽ വച്ച് കടന്നുപിടിച്ച ഇതര സംസ്ഥാ തൊഴിലാളി പിടിയിൽ.ഉത്തർ പ്രദേശിലെ മുറാദാബാദ് ജില്ലയിലെ അസ്മോളി പോലീസ് സ്റ്റേഷൻ പരിതിയിൽ ഓബ്രിയിലെ അമീർ ഹസ്സൻ്റെ മകൻ സൽമാൻ (22) നെയാണ് പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകുന്നേരം കൂട്ടുകാരിക്കൊപ്പം തച്ചംപൊയിൽ നിന്നും ഈർപ്പോണ ഭാഗത്തേക്ക് നടന്നു പോകുന്ന സമയത്താണ് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബൈക്കിൽ എത്തിയ യുവാവ് കടന്നുപിടിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇയാൾ താമരശ്ശേരിയുടെ സമീപ പ്രദേശങ്ങളിൽ കോഴിക്കടകളിൽ ജോലി ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥിനികൾ ബഹളം വച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിക്കൂടിയ നാട്ടുകാർ പിന്തുടർന്ന് സമീപത്തെ പോക്കറ്റ് റോഡിൽ വെച്ചാണ് പിടികൂടിയത്.വിദ്യാർത്ഥിനികളിൽ ഒരാൾ വീട്ടിലേക്കും കൂട്ടുകാരി മാതാവിൻ്റെ വീട്ടിലേക്കും ട്യൂഷൻ കഴിഞ്ഞ് ഒന്നിച്ചു നടന്നു പോകുകയായിരുന്നു.
Tags:
THAMARASSERY