എളേറ്റിൽ : കേരള മുസ്ലിം ജമാഅത്ത് കിഴക്കോത്ത് സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എളേറ്റിൽ വട്ടോളി വെച്ച് റമളാൻ പ്രഭാഷണം സംഘടിപ്പിക്കുന്നു.2022 ഏപ്രിൽ 6,7,9,10(ബുധൻ,വ്യാഴം, ശനി, ഞായർ) തീയ്യതികളിൽ രാവിലെ 9:30 മുതലാണ് പരിപാടി നടക്കുന്നത്.
6,7, തീയതികളിൽ ബഹു.ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാരയും ,
9 ന് ഹാഫിള് മസ്ഊദ് സഖാഫി ഗൂഢല്ലൂർ, 10 ന് അബ്ദുന്നാസർ അസ്നവി തൃക്കരിപ്പൂർ എന്നിവർ പ്രഭാഷണം നിർവഹിക്കും.സമാപന പ്രാർത്ഥനക്ക് സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി നേതൃത്വം നൽകും .
ഇതു സംബന്ധിച്ച യോഗത്തിൽ പി ജി എ തങ്ങൾ മദനി അധ്യക്ഷത വഹിച്ചു.അബ്ദുസ്സലാം ബുസ്താനി,അബ്ദുൽ അസീസ് സഖാഫി,മുഹമ്മദ് റാസി സഖാഫി, ജാബിർ കച്ചേരിമുക്ക്, അസീസ് സഖാഫി P തുടങ്ങിയവർ സംബന്ധിച്ചു.
Tags:
ELETTIL NEWS