Trending

താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബ് നിലവില്‍ വന്നു.

താമരശ്ശേരി: മാധ്യമ പ്രവര്‍ത്തന രംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബ് നിലവില്‍ വന്നു. പത്ര-ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലാണ് പ്രസ് ഫോറം മീഡിയ ക്ലബ് രൂപീകരിച്ചത്. താമരശ്ശേരി മേഖലയിലെ പത്ര ദൃശ്യ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരെ ഒരു കൂടക്കീഴില്‍ ഒരുമിച്ചു കൂട്ടി കാലഘട്ടത്തിനനുസരിച്ച മാധ്യമ പ്രവര്‍ത്തനം സാധ്യമാക്കുകയാണ് പ്രസ്ഫോറം മീഡിയ ക്ലബിന്റെ ലക്ഷ്യം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള അവസരം ഒരുക്കുന്നതോടൊപ്പം പൊതു വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടലും ലക്ഷ്യമിടുന്നുണ്ട്.  പ്രസ് ഫോറം മീഡിയാ ക്ലബിന്റെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. താ

മരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍പ്രസ് ഫോറം മീഡിയ ക്ലബ് പ്രസിഡന്റ് മജീദ് താമരശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ അരവിന്ദന്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ജോസഫ് മാത്യു, കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിജു കക്കയം, ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റഊഫ് എളേറ്റില്‍, വിവിധ രാഷ്ട്ടീയ പാര്‍ട്ടി പ്രതിനിധികളായ സി കെ വേണുഗോപാല്‍, ജോണ്‍സണ്‍ ചക്കാട്ടില്‍, പി സി റഹീം മാസ്റ്റര്‍ ചുങ്കം, നൗഫല്‍ വാടിക്കല്‍, വി കെ എ കബീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എഞ്ഞോണ, ജെ സി ഐ യൂണിറ്റ് പ്രസിഡന്റ് ഫസ് ല ബാനു, റോട്ടറി ക്ലബ് പ്രതിനിധി ബേബി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രസ് ഫോറം മീഡിയ ക്ലബ് സെക്രട്ടറി സിദ്ദീഖ് പന്നൂര്‍ സ്വാഗതവും,സത്താര്‍ പുറായില്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right