Trending

അറബി ഭാഷയെ സ്നേഹിച്ച് അബ്ബാസ് മാസ്റ്റർ പടിയിറങ്ങി.

പൂനൂർ:മൂന്ന് പതിറ്റാണ്ടിലെ സ്തുത്യർഹ സേവനത്തിന് ശേഷം ഇ.വി.അബ്ബാസ് മാസ്റ്റർ പൂനൂർ ഹൈസ്കൂളിൽ നിന്നും പടിയിറങ്ങി. അറബി ഭാഷയിൽ സ്വന്തം രചനകൾ കൊണ്ടു് പതിനഞ്ച് പ്രാവശ്യം ധാരാളം കുട്ടികൾക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടികൊടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് ബാലുശ്ശേരി ഉപജില്ലാ യുവജനോൽസവത്തിൽ പൂനൂർ ഹൈസ്കൂളിന് അറബി സാഹിത്യോൽസവത്തിൽ പതിനഞ്ച് പ്രാവശ്യം ഓവറോൾ കിരീടം നേടിക്കൊടുക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഹൈസ്കൂൾ തലത്തിലെ 19 ഇനം മൽസരങ്ങളിലും തന്റെ രചനകൾ മാത്രം നൽകിയാണ് കുട്ടികളെ പരിശീലിപ്പിക്കാറുള്ളത്. അറബി കവിത,   ഗാനം ,  കഥാപ്രസംഗം , മോണോആക്ട്, സമൂഹഗാനം, നാടകം എന്നിവ   രചിച്ച് കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിച്ചു. 2009-ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ തന്റെ മകൾ സഫ അബ്ബാസ് അവതരിപ്പിച്ച ഖുദ്സിന്റെ രോദനം എന്ന കവിത ഒന്നാം സ്ഥാനം നേടി  2010 - ൽ പടരുന്ന പനി എന്ന കവിത ചൊല്പി വീണ്ടും മകൾ എ ഗ്രേഡ് നേടി 2010 മുതൽ മൂന്ന് വർഷം തുടർച്ചയായി ജവാദ് കാന്തപുരം അവതരിപ്പിച്ച സാറിന്റെ കവിതകൾക്ക് തന്നെയായിരുന്നു ഫസ്റ്റ് ലഭിച്ചത്.ഇവർ രണ്ടു പേരും സാറിന്റെ സ്കൂളിലെ വിദ്യാർഥികളായിരുന്നു. 2013 ലും 2015 ലും നടന്ന സംസ്ഥാന മൽസരത്തിൽ MJ ഹൈസ്കൂളിലെ  ഫെബിന ഷറിൻ കാന്തപുരത്തിനു . സാറിന്റെ കവിത ചൊല്ലി രണ്ടാം സ്ഥാനം ലഭിച്ചു. 2015 ൽ MJ സ്കൂളിലെ നസ്മൽ അഹ് മദ് അവതരിപ്പിച്ച സാറിന്റെ സോഷ്യൽ മീഡിയയെ സംബന്ധിച്ച കവിത ഒന്നാം സ്ഥാനം നേടി.

അറബി സാഹിത്യകാരന്മാരെ കൈരളിക്ക്പരിപയപ്പെടുത്തുന്നതിന് വേണ്ടി ഇജിപ്ഷ്യൻ സാഹിത്യകാരൻ മുസ്തഫ ലുത്ഫി അൽമൻഫലൂത്വിയുടെ ദു:ഖങ്ങളുടെ തടവറ എന്ന കഥ കഥാപ്രസംഗമാക്കുകയും 2015 ൽ പുളിക്കൽ AMHS ലെ അഫ്നിദ ഒന്നാംസ്ഥാനം നേടുകയും ചെയ്തു. 2017-ൽ CIRHS കാലിക്കറ്റിലെ ആയിശ ഗിന ഇതേ കഥാപ്രസംഗം അവതരിപ്പിച്ച് വീണ്ടും ഒന്നാം സ്ഥാനം നേടി. 2015 ൽ പൂനൂർ സ്കൂളിലെ ജുസൈല ക്യാപ്ഷൻ രചനയിൽ മൂന്നാം സ്ഥാനത്തെത്തി.

കൊറോണക്ക് തൊട്ട് മുമ്പ് നടന്ന സംസ്ഥാന യുവജനോൽസവത്തിൽ പൂനൂർ ഹൈസ്കൂളിലെ നാജി ലിന് ഒന്നാം സ്ഥാനം ലഭിച്ചു.വളരുന്ന ഇന്ത്യ എന്ന കവിതയാണ് അവൻ അവതരിപ്പിച്ചത്. ഇതിന് പുറമെ ധാരാളം കുട്ടികൾ ജില്ല , സബ്ബ്ജില്ലാ മൽസരങ്ങളിൽ സാറിന്റെ രചനകളിലൂടെ ഉന്നതസ്ഥാനങ്ങൾ നേടിയിട്ടുണ്ട്.
അറബി അധ്യാപകർക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അറബി കലാമേളകളിൽ  സാറ് നിറ സാന്നിധ്യമാണ് സബ്‌ജില്ലാ, ജില്ലാ , സംസ്ഥാന മൽസരങ്ങളിൽ ഏറെ വിജയങ്ങൾ നേടാൻ സാറിന് സാധിച്ചിട്ടുണ്ട്. അറബി സാഹിത്യ മൽസരങ്ങളിൽ ജില്ല, സബ്ബ് ജില്ലകളിൽ വിധി നിർണയിക്കാറുണ്ട്.

1992-ൽ വയനാട് ജില്ലയിൽ തേറ്റമല യു.പി സ്കൂളിലാണ് ആദ്യ നിയമനം ശേഷം വെള്ളമുണ്ട, ചുളിക്ക, മാതമംഗലം എന്നീ സ്ഥലങ്ങളിൽ പ്രൈമറി സ്കൂളുകളിൽ ജോലി ചെയ്തു. 1998 ൽ കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി ഹൈസ്കൂളിൽ HSA ആയി നിയമിതനായി. പിന്നീട് ഒരു വർഷം കൊയിലാണ്ടി മാപ്പിള ഹൈസ്കൂളിൽ ജോലി ചെയ്തു. ഇപ്പോൾ 22 വർഷമായി പൂനൂർ ഹൈസ്കൂളിൽ ജോലി ചെയ്യുന്നു. ദർപ്പണം മാസിക, ലൈബ്രറി വിപുലീകരണം, സ്കൂൾ ഡയരി, സ്റ്റോർ വികസനം, ഫ്രൂട്ട് ഗാർഡൻ , സ്റ്റുഡൻസ് ക്ഷേമ നിധിപോലെ സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

താൻ പഠിച്ച സ്കൂളിൽ തന്നെ ദീർഘകാലം  സേവനം ചെയ്യുവാനും തന്റെ നാല് മക്കളെയും അവിടെ നിന്ന് പഠിപ്പിക്കുവാനും നാട്ടിലെ കൂട്ടുകുടുംബങ്ങളിലെ ആയിരക്കണക്കിന് കുട്ടികളുടെ ഗുരുനാഥനാവാനും സാധിച്ചതിൽ അദ്ദേഹം ഏറെ സന്തുഷ്ടനാണ്. കിഫ്ബി നിർമ്മിച്ചു നൽകിയ സ്കൂളിലെ പുതിയ ബ്ലോക്കിലെ പതിനഞ്ച് ക്ലാസ്സ് മുറികളിലേക്ക് വേണ്ട വൈറ്റ് ബോർഡുകളും,സൗണ്ട് സിസ്റ്റം ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ നൽകിയ സന്തോഷത്തോടെയാണ് അബ്ബാസ് മാസ്റ്റർ സ്കൂളിൽ നിന്ന് വിരമിച്ചത്.
Previous Post Next Post
3/TECH/col-right